ആശാ വർക്കർമാരുടെ ഇൻസെന്റീവ് വർധനവ് സമയബന്ധിതമായി പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ രാജ്യസഭയിൽ. ആരോഗ്യ മേഖലയിലെ അവരുടെ സംഭാവനകൾക്ക് സർക്കാർ വില കൽപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സംസ്ഥാന ആരോഗ്യമന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ആശാ വർക്കർമാർ സമരം തുടരുമെന്ന് അറിയിച്ചു.