Immigration
അനധികൃത താമസക്കാരായ ഇന്ത്യാക്കാരെ ചാർട്ടേഡ് വിമാനത്തിൽ തിരിച്ചയച്ച് അമേരിക്ക
അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന ഇന്ത്യാക്കാരെ ചാർട്ടേഡ് വിമാനത്തിൽ തിരിച്ചയച്ചു. ഒക്ടോബർ 22-ന് നടത്തിയ ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ പ്രകാരമാണ്. 145 രാജ്യങ്ങളിലേക്ക് 160,000 അനധികൃത കുടിയേറ്റക്കാരെ തിരികെ അയച്ചതായി അമേരിക്ക വ്യക്തമാക്കി.
കാനഡയിൽ കുടിയേറ്റ നിയന്ത്രണം; ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കും
കാനഡയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നു. 2025 മുതൽ ഇമിഗ്രേഷൻ നടപടികൾ പരിമിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള കുടിയേറ്റക്കാർക്ക് ജോലി ലഭിക്കുന്നതിനും രാജ്യത്ത് സ്ഥിരതാമസമാക്കുന്നതിനും കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജർമ്മനിയിലേക്ക് ഇന്ത്യൻ തൊഴിലാളികളെ ആകർഷിക്കാൻ പുതിയ നടപടികൾ
ജർമ്മനി തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഇന്ത്യൻ തൊഴിലാളികളെ ആകർഷിക്കുന്നു. പുതിയ കുടിയേറ്റ നിയമങ്ങൾ അംഗീകരിച്ചു. നാല് ലക്ഷം ഇന്ത്യാക്കാർക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷ.
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
കാനഡ വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കാൻ തീരുമാനിച്ചു. 2025 ആകുമ്പോഴേക്കും സ്റ്റഡി പെർമിറ്റുകളുടെ എണ്ണം 4,37,000 ആയി കുറയ്ക്കും. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെയും ഇത് സാരമായി ബാധിക്കുമെന്ന് കരുതുന്നു.