IMF

ഐഎംഎഫ് ഫസ്റ്റ് ഡെപ്യൂട്ടി എംഡി സ്ഥാനത്ത് നിന്ന് ഗീതാ ഗോപിനാഥ് പടിയിറങ്ങുന്നു
രാജ്യാന്തര നാണ്യ നിധിയിലെ ഫസ്റ്റ് ഡെപ്യൂട്ടി എംഡി സ്ഥാനത്തുനിന്ന് ഗീതാ ഗോപിനാഥ് പടിയിറങ്ങുന്നു. ഹാർവാഡിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ പ്രൊഫസറായി മടങ്ങിയെത്തും. 2019-ലാണ് ഗീതാ ഗോപിനാഥ് ഐഎംഎഫിൽ ചീഫ് ഇക്കണോമിസ്റ്റായി ചുമതലയേൽക്കുന്നത്.

ഇന്ത്യയുമായുള്ള സംഘർഷം; സാമ്പത്തിക സഹായം മുടങ്ങുമോ? പാകിസ്താന് മുന്നറിയിപ്പുമായി ഐഎംഎഫ്
ഇന്ത്യയുമായുള്ള സംഘർഷം തുടർന്നാൽ സാമ്പത്തിക സ്ഥിതി കൂടുതൽ അപകടത്തിലാകുമെന്ന് ഐഎംഎഫ് പാകിസ്താന് മുന്നറിയിപ്പ് നൽകി. സാമ്പത്തിക സഹായം നൽകുന്നതിന് മുന്നോടിയായി ഐഎംഎഫ് പുതിയ ഉപാധികൾ മുന്നോട്ട് വെച്ചിട്ടുണ്ട്. 17,60,000 കോടിയായി വാർഷിക ബജറ്റ് ഉയർത്തണമെന്നാണ് പ്രധാന ആവശ്യം.

ഇന്ത്യയുടെ എതിർപ്പ് മറികടന്ന് പാകിസ്താന് ഐഎംഎഫിന്റെ വായ്പ
പാകിസ്താന് 8,500 കോടി രൂപയുടെ വായ്പ അനുവദിച്ച് ഐഎംഎഫ്. ഇന്ത്യയുടെ എതിർപ്പിനെ മറികടന്നാണ് തീരുമാനം. സാമ്പത്തിക സഹായം ഭീകരവാദത്തിന് ഉപയോഗിക്കുമെന്ന ആശങ്ക ഇന്ത്യ അറിയിച്ചിരുന്നു.

പാകിസ്താന് സാമ്പത്തിക സഹായം നൽകരുതെന്ന് ഇന്ത്യ; ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു
പാകിസ്താന് സാമ്പത്തിക സഹായം നൽകുന്നതിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചു. ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. സാമ്പത്തിക സഹായം ഭീകരവാദത്തിന് ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യ ആരോപിച്ചു.