തിരുവല്ലയിൽ സംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട് പുതിയ രീതിയിലുള്ള തട്ടിപ്പ് പോലീസ് കണ്ടെത്തി. ബിഎസ്എ ലോട്ടറീസ് കടയുടെ ഉടമയും ജീവനക്കാരനും അറസ്റ്റിലായി. അനധികൃതമായി മൂന്നക്ക ലോട്ടറി കച്ചവടം നടത്തി അമിതലാഭം നേടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.