Illegal assets

50 കോടിയുടെ അനധികൃത സ്വത്ത്; റവന്യൂ ഉദ്യോഗസ്ഥൻ പിടിയിൽ
പശ്ചിമ ബംഗാളിൽ 50 കോടി രൂപയുടെ അനധികൃത സ്വത്തുമായി റവന്യൂ വകുപ്പ് ജീവനക്കാരൻ അറസ്റ്റിലായി. റവന്യൂ ഇൻസ്പെക്ടർ അലോക് ദുബെയാണ് പിടിയിലായത്. ഇയാൾ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമായി മൂന്ന് സംസ്ഥാനങ്ങളിലായി 41 ഇടങ്ങളിൽ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി.

അസമിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കോടികളുടെ അനധികൃത സ്വത്ത് കണ്ടെത്തി
അസമിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥ നൂപുർ ബോറയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തി. റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ കഴിഞ്ഞ ആറുമാസമായി നിരീക്ഷണത്തിലായിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ഡി കെ ശിവകുമാറിന് ആശ്വാസം; സിബിഐ ഹർജി ഹൈക്കോടതി തള്ളി
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെ അന്വേഷണം തുടരാനുള്ള സിബിഐയുടെ ഹർജി കർണാടക ഹൈക്കോടതി തള്ളി. 2013-18 കാലഘട്ടത്തിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് ആരോപണം. സുപ്രീം കോടതി വിധി ദൈവതീരുമാനമായി അംഗീകരിക്കുമെന്ന് ശിവകുമാർ പ്രതികരിച്ചു.