Ilayaraja

അനുമതിയില്ലാതെ പാട്ട് ഉപയോഗിച്ചു; ഇളയരാജയ്ക്ക് അനുകൂല വിധി
അനുമതിയില്ലാതെ തൻ്റെ പാട്ട് ഉപയോഗിച്ചതിനെതിരെ ഇളയരാജ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതിയിൽ അനുകൂല വിധി. പ്രദീപ് രംഗനാഥൻ, മമിത ബൈജു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഡ്യൂഡ് എന്ന സിനിമയിൽ തൻ്റെ രണ്ട് ഗാനങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ഇളയരാജ ഹർജിയിൽ ആരോപിച്ചു. മൈത്രി മൂവി മേക്കേഴ്സിന് ഗാനങ്ങൾ ഉപയോഗിക്കുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തി.

പാട്ടുകൾ പ്രക്ഷേപണം ചെയ്യുന്നതിൽ നിന്ന് സോണിയെ വിലക്കണം; ആവശ്യവുമായി ഇളയരാജ
ഇളയരാജ തന്റെ ഗാനങ്ങളുടെ അവകാശത്തെച്ചൊല്ലി സോണി മ്യൂസിക്കിനെതിരെ നിയമനടപടി സ്വീകരിക്കുന്നു. തന്റെ അനുമതിയില്ലാതെ പാട്ടുകൾ ഉപയോഗിക്കുന്നതിനെതിരെയാണ് പരാതി. മദ്രാസ് ഹൈക്കോടതി സോണി മ്യൂസിക് എന്റർടെയ്ൻമെന്റിനോട് കണക്കുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു.

ഇളയരാജയുടെ പഴയ ‘നുണയൻ’ കഥകൾ പൊടിതട്ടിയെടുത്ത് രജനികാന്ത്
സംഗീത ജീവിതത്തിൻ്റെ 50 വർഷം പൂർത്തിയാക്കിയ ഇളയരാജയെ ചെന്നൈയിൽ ആദരിച്ചു. ചടങ്ങിൽ രജനികാന്ത് പങ്കുവെച്ച രസകരമായ ഓർമ്മകൾ ശ്രദ്ധേയമായി. 'ജോണി' സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഇളയരാജയും രജനികാന്തും മഹേന്ദ്രനും മദ്യപിച്ച സംഭവം രസകരമായി അവതരിപ്പിച്ചു.