IFFK

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 13ന് തുടങ്ങും; 68 രാജ്യങ്ങളിൽ നിന്ന് 177 സിനിമകൾ
കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 13ന് തുടങ്ങും. 68 രാജ്യങ്ങളിൽ നിന്ന് 177 സിനിമകൾ പ്രദർശിപ്പിക്കും. മികച്ച ചിത്രത്തിന് 20 ലക്ഷം രൂപ സമ്മാനം.

പ്രശസ്ത ഹോങ്കോങ് സംവിധായിക ആന് ഹുയിക്ക് ഐഎഫ്എഫ്കെയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്ഡ്
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രശസ്ത ഹോങ്കോങ് സംവിധായിക ആന് ഹുയിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്ഡ് നൽകും. ഡിസംബർ 13-ന് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും. മേളയിൽ ആന് ഹുയിയുടെ അഞ്ച് സിനിമകളും പ്രദർശിപ്പിക്കും.

29-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. 2024 ഡിസംബർ 13 മുതൽ 20 വരെ നടക്കുന്ന മേളയിൽ 180-ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. വിവിധ വിഭാഗങ്ങളിലായി ലോകമെമ്പാടുമുള്ള സിനിമകൾ പ്രദർശിപ്പിക്കുകയും നൂറിലധികം അന്താരാഷ്ട്ര അതിഥികൾ പങ്കെടുക്കുകയും ചെയ്യും.

29-ാമത് ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ 25ന് ആരംഭിക്കും
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ 25ന് ആരംഭിക്കും. 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്താണ് മേള നടക്കുന്നത്. 180-ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേളയിൽ വിവിധ പരിപാടികളും സംഘടിപ്പിക്കും.

29-ാമത് ഐഎഫ്എഫ്കെ മീഡിയ സെല്ലിലേക്ക് അപേക്ഷ ക്ഷണിക്കുന്നു; നവംബർ 15 അവസാന തീയതി
29-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ മീഡിയ സെല്ലിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ജേണലിസം, മാസ് കമ്യൂണിക്കേഷൻ വിദ്യാർത്ഥികളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയവരിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. നവംബർ 15-നകം അപേക്ഷകൾ സമർപ്പിക്കണം.