IFFK 2025

മുഹമ്മദ് റസൂലോഫ് ഐഎഫ്എഫ്കെ മത്സരവിഭാഗം ജൂറി ചെയര്പേഴ്സണ്
30-ാമത് ഐഎഫ്എഫ്കെയിലെ മത്സരവിഭാഗം ജൂറിയെ പ്രഖ്യാപിച്ചു. ഇറാനിയന് സംവിധായകന് മുഹമ്മദ് റസൂലോഫ് ജൂറി ചെയര്പേഴ്സണാകും. കൂടാതെ വിഖ്യാത സ്പാനിഷ് നടി ആന്ഗെലാ മോലിന, വിയറ്റ്നാമീസ് സംവിധായകന് ബുയി താക് ചുയന്, മലേഷ്യന് സംവിധായകന് എഡ്മണ്ട് ഇയോ, ബ്രിട്ടീഷ് ഇന്ത്യന് സംവിധായിക സന്ധ്യ സൂരി എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്.

30-ാമത് ഐഎഫ്എഫ്കെയിൽ സയ്യിദ് മിർസയുടെ ചിത്രങ്ങൾ
2025 ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന 30-ാമത് ഐഎഫ്എഫ്കെയിൽ സയ്യിദ് മിർസയുടെ മൂന്ന് ചിത്രങ്ങൾ റെട്രോസ്പെക്റ്റീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. 'നസീം', 'സലീം ലാംഗ്ഡേ പേ മത് രോ', 'അരവിന്ദ് ദേശായി കി അജീബ് ദാസ്താൻ' എന്നീ സിനിമകളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുരോഗമന രാഷ്ട്രീയത്തിന്റെ ശക്തമായ അടിയൊഴുക്കുള്ള പ്രമേയങ്ങളാണ് അദ്ദേഹം സിനിമകള്ക്ക് സ്വീകരിച്ചിരുന്നത്.

30-ാമത് ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ 25-ന് ആരംഭിക്കും
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്ത് 30-ാമത് ഐ.എഫ്.എഫ്.കെ സംഘടിപ്പിക്കും. ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ 25-ന് രാവിലെ 10 മണിക്ക് ആരംഭിക്കും. പൊതുവിഭാഗത്തിന് 1180 രൂപയും വിദ്യാർത്ഥികൾക്ക് 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.