idukki

കട്ടപ്പനയിൽ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികൾ മരിച്ചു
ഇടുക്കി കട്ടപ്പനയിൽ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികൾ മരിച്ചു. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി മൈക്കിൾ, സുന്ദരപാണ്ഡ്യ, കമ്പം സ്വദേശി ജയരാമൻ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

കട്ടപ്പനയില് ഓട വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള് കുടുങ്ങി; ഒരാളെ രക്ഷപ്പെടുത്തി
ഇടുക്കി കട്ടപ്പനയില് ഓട വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള് അപകടത്തില്പ്പെട്ടു. കട്ടപ്പനയില് നിന്ന് പുളിയന്മലയിലേക്ക് വരുന്ന വഴിയിലുള്ള ഓറഞ്ച് എന്ന ഹോട്ടലിന്റെ ഡ്രെയിനേജ് വൃത്തിയാക്കുന്നതിന് ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തില്പ്പെട്ടത്. ഫയര്ഫോഴ്സ് സ്ഥലത്തെത്തി ഒരാളെ രക്ഷപ്പെടുത്തി.

ഇടുക്കി അടിമാലിയിൽ ലഹരി തലയ്ക്ക് പിടിച്ച യുവാവിന്റെ പരാക്രമം; പൊലീസുകാരെയും വെറുതെ വിട്ടില്ല
ഇടുക്കി അടിമാലിയിൽ ലഹരി ബാധിച്ച യുവാവ് രക്ഷാപ്രവർത്തനത്തിനെത്തിയ പൊലീസുകാരെയും നാട്ടുകാരെയും ആക്രമിച്ചു. കലുങ്കിലിടിച്ച് തകർന്ന കാറിൽ നിന്ന് രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് യുവാവ് അക്രമം അഴിച്ചുവിട്ടത്. പൊലീസ് ബലം പ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

വണ്ടിപ്പെരിയാറിൽ സഹോദരിമാരുടെ വീട്ടിലെ വൈദ്യുതി പ്രശ്നം; ചൊവ്വാഴ്ചയ്ക്കകം പരിഹാരം കാണുമെന്ന് കളക്ടർ
വണ്ടിപ്പെരിയാറിൽ സഹോദരിമാരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ പ്രശ്നത്തിൽ ഉടൻ പരിഹാരമുണ്ടാകുമെന്ന് റിപ്പോർട്ട്. ഈ വിഷയത്തിൽ ചൊവ്വാഴ്ചക്കുള്ളിൽ തീരുമാനമുണ്ടാകുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ട്വന്റി ഫോറിനോട് പറഞ്ഞു. കേസ് തീർപ്പാകും വരെ കണക്ഷൻ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്റ്റേറ്റ് മാനേജ്മെന്റിന് കത്ത് നൽകുമെന്നും കളക്ടർ അറിയിച്ചു.

ഇടുക്കി വണ്ടിപ്പെരിയാറിൽ വിദ്യാർത്ഥിനികളുടെ വീട്ടിൽ വൈദ്യുതിയെത്തിക്കാൻ കളക്ടർ
ഇടുക്കി വണ്ടിപ്പെരിയാറിലെ വിദ്യാർത്ഥിനികളുടെ വീട്ടിൽ വൈദ്യുതി എത്തിക്കാൻ കളക്ടറുടെ ഇടപെടൽ. പോബ്സ് എസ്റ്റേറ്റ് മാനേജ്മെൻ്റ് തടസ്സം നിന്നതിനെ തുടർന്ന് വെളിച്ചമില്ലാതെ കഴിഞ്ഞ കുടുംബത്തിനാണ് ഈ ആശ്വാസമെത്തുന്നത്. ജില്ലാ കളക്ടർ കെഎസ്ഇബിക്ക് നൽകിയ പുതിയ നിർദ്ദേശത്തെ തുടർന്നാണ് നടപടി.

ഓപ്പറേഷന് നംഖോർ: ഇടുക്കിയിൽ ഇൻസ്റ്റഗ്രാം താരത്തിന്റെ ആഢംബര കാർ കസ്റ്റഡിയിൽ
ഓപ്പറേഷന് നംഖോറില് ഇടുക്കിയില് നടത്തിയ പരിശോധനയില് തിരുവനന്തപുരം സ്വദേശിയുടെ കാര് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിനിയും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ശിൽപ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ലാൻഡ് ക്രൂയിസർ കാറാണ് കസ്റ്റംസ് പരിശോധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി വിവരങ്ങള് തേടിയതിനെ തുടർന്നാണ് കസ്റ്റംസ് അന്വേഷണം ശക്തമാക്കിയത്.

വൈദ്യുതിയില്ലാതെ ദുരിതത്തിലായി ഒരു കുടുംബം; വെളിച്ചമില്ലാത്ത ലോകത്ത് പഠനവുമായി വിദ്യാർത്ഥികൾ
ഇടുക്കി വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എന്ന സ്ഥലത്ത് ഒരു കുടുംബം വൈദ്യുതിയില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. തോട്ടം മാനേജ്മെന്റിന്റെ പിടിവാശി കാരണം കഴിഞ്ഞ രണ്ടു മാസമായി ഇവരുടെ വീട്ടിൽ വൈദ്യുതിയില്ല. അധികൃതരുടെ അടിയന്തര ഇടപെടലിനായി കാത്തിരിക്കുകയാണ് ഈ നാലംഗ കുടുംബം.

ഇടുക്കിയിൽ കെഎസ്ആർടിസി ടൂറിസ്റ്റ് ബസ് അപകടം; 16 പേർക്ക് പരിക്ക്
ഇടുക്കി പനംകുട്ടിക്ക് സമീപം കെഎസ്ആർടിസി ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് 16 പേർക്ക് പരിക്ക്. കണ്ണൂരിൽ നിന്ന് ഉല്ലാസയാത്രയ്ക്ക് എത്തിയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.

റേഷൻ കടയിൽ വിലക്ക്: മറിയക്കുട്ടിക്ക് സഹായവുമായി സുരേഷ് ഗോപി
റേഷൻ കടയിൽ വിലക്ക് നേരിട്ട മറിയക്കുട്ടിക്ക് സഹായവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്. സുരേഷ് ഗോപി ഫാൻസ് അസോസിയേഷൻ മറിയക്കുട്ടിക്ക് ആവശ്യമായ സാധനങ്ങൾ നൽകി. അടിമാലിയിലെ ഒരു റേഷൻ കടയിൽ വെച്ചാണ് മറിയക്കുട്ടിക്ക് ഈ ദുരനുഭവം ഉണ്ടായത്.


