idukki

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച സീതയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാതെ വനംവകുപ്പ്
ഇടുക്കി പീരുമേട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സീതയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാതെ വനംവകുപ്പ്. പോലീസ് റിപ്പോർട്ട് ഉണ്ടായിട്ടും അധികൃതർ മൗനം പാലിക്കുന്നു. തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നുവെന്ന് സീതയുടെ ഭർത്താവ് ആരോപിച്ചു.

ഇടുക്കി വട്ടക്കണ്ണിപ്പാറയിൽ മിനി ടൂറിസ്റ്റ് ബസ് അപകടത്തിൽ; നിരവധി പേർക്ക് പരിക്ക്
ഇടുക്കി രാജാക്കാടിന് സമീപം വട്ടക്കണ്ണിപ്പാറയിൽ മിനി ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈയിൽ താമസമാക്കിയ സ്ത്രീകളും പുരുഷന്മാരുമടക്കം 19 പേരാണ് ബസ്സിലുണ്ടായിരുന്നത്.

ഇടുക്കി ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജിൽ റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്സ് ആരംഭിക്കുന്നു
ഇടുക്കി ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജിൽ റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്സ് ആരംഭിക്കുന്നു. ഈ കോഴ്സിലേക്ക് 30 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും. സർക്കാർ, എഐസിടിഇ അംഗീകാരങ്ങളും കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി അഫിലിയേഷനും കോഴ്സിനുണ്ട്.

ഹൃദയ ശസ്ത്രക്രിയക്ക് സഹായം തേടി ഇടുക്കിയിലെ വീട്ടമ്മ
ഇടുക്കി വണ്ണപ്പുറം സ്വദേശി കുട്ടിയമ്മ ഗോപാലനാണ് ഹൃദയ ശസ്ത്രക്രിയക്ക് സഹായം തേടുന്നത്. മൂന്ന് വർഷമായി ഹൃദ്രോഗം ബാധിച്ച് ചികിത്സയിലാണ് കുട്ടിയമ്മ. അടിയന്തരമായി ശസ്ത്രക്രിയ നടത്താൻ മൂന്നര ലക്ഷം രൂപ ആവശ്യമുണ്ട്. സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.

ഇടുക്കി കുമളിയിൽ ഏലം കൃഷി നശിപ്പിച്ചു; പോലീസ് അന്വേഷണം തുടങ്ങി
ഇടുക്കി കുമളി അട്ടപ്പള്ളത്ത് സാമൂഹ്യവിരുദ്ധർ ഒന്നര ഏക്കറിലെ ഏലം കൃഷി നശിപ്പിച്ചു. അട്ടപ്പള്ളം കരുവേലിപ്പടി വലിയപറമ്പിൽ ജയകൃഷ്ണന്റെ ഏലത്തോട്ടത്തിലാണ് സംഭവം. കുമളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇടുക്കിയിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി തിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി കൃഷ്ണന്റെ മകൾ കൽപ്പനയാണ് മരിച്ചത്. കുട്ടിയെ കാറിനുള്ളിൽ ഇരുത്തി മാതാപിതാക്കൾ ഏലത്തോട്ടത്തിൽ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.

വാഗമൺ ചാത്തൻപാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി
ഇടുക്കി വാഗമണ്ണിന് സമീപം ചാത്തൻപാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുൺ എസ് നായരാണ് കാൽവഴുതി കൊക്കയിലേക്ക് വീണത്. തൊടുപുഴ ,മൂലമറ്റം എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ് യുവാവിനെ സാഹസികമായി പുറത്തെത്തിച്ചത്.

വാഹനമില്ലാത്തതിനാൽ ആദിവാസി സ്ത്രീയെ 5 കിലോമീറ്റർ ചുമന്നുപോയി
ഇടുക്കി വട്ടവടയിൽ വാഹന സൗകര്യമില്ലാത്തതിനാൽ ആദിവാസി സ്ത്രീയെ 5 കിലോമീറ്ററിലധികം ദൂരം ചുമന്ന് ആശുപത്രിയിലെത്തിച്ചു. വട്ടവടയേയും കാന്തല്ലൂരുമായി ബന്ധിപ്പിക്കുന്ന പാതക്ക് വനംവകുപ്പ് തടസ്സം നിൽക്കുന്നതാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. 14 കിലോമീറ്റർ പാത നിർമ്മിച്ചാൽ വത്സപ്പെട്ടിക്കുടിയിലെ ആളുകൾക്ക് ഉപകാരപ്രദമാകും.

ഇടുക്കി വാഗമൺ റോഡിൽ കൊക്കയിൽ വീണ് വിനോദസഞ്ചാരി മരിച്ചു
ഇടുക്കി വാഗമൺ റോഡിൽ വിനോദസഞ്ചാരി കൊക്കയിൽ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.

ഇടുക്കി പീരുമേട്ടില്‍ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തില്‍; പോലീസ് റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍
ഇടുക്കി പീരുമേട്ടില്‍ വനത്തിനുള്ളില്‍ ആദിവാസി സ്ത്രീ സീത മരിച്ച സംഭവം കാട്ടാനയുടെ ആക്രമണത്തില്‍ തന്നെയാണെന്ന് പോലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ലഭിച്ച ശേഷം നടത്തിയ തുടരന്വേഷണത്തിലാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം പീരുമേട് കോടതിയില്‍ സമര്‍പ്പിക്കും.

ഇടുക്കി ശാന്തന്‍പാറയില്‍ ഏലം കൃഷിയുടെ മറവില്‍ വന്‍ മരംകൊള്ള; കേസ്
ഇടുക്കി ശാന്തന്‍പാറയില്‍ സിഎച്ച്ആര്‍ ഭൂമിയില്‍ വന്‍ മരംകൊള്ള. ഏലം പുനര്‍കൃഷിയുടെ മറവില്‍ 150-ലധികം മരങ്ങള്‍ മുറിച്ചു കടത്തി. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് മരംകൊള്ള നടന്നത്.