Idukki Dam

ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടർ തുറന്നു; തീരദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം
ഇടുക്കി പൊന്മുടി ഡാമിന്റെ ഒരു ഷട്ടർ 20 സെൻ്റീമീറ്റർ വരെ ഉയർത്തി. ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചത്. പന്നിയാർ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ദേവികുളം താലൂക്കിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് ഡാമിലേക്കുള്ള ജലത്തിന്റെ അളവ് വർധിച്ചു.

ഇടുക്കി ഡാം വ്യൂ പോയിന്റിൽ യാത്രാവിലക്ക്; കാരണം സുരക്ഷാ പ്രശ്നങ്ങൾ
സമൂഹമാധ്യമങ്ങളിൽ വൈറലായ ഇടുക്കി ഡാം വ്യൂ പോയിന്റിലേക്ക് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതിനാലാണ് വനം വകുപ്പിന്റെ ഈ നടപടി. ആളുകൾ പ്രവേശിക്കുന്നത് തടയാൻ മുളകെട്ടി വഴി അടച്ചിട്ടുണ്ട്.

മധ്യകേരളത്തിൽ കനത്ത മഴ; വ്യാപക നാശനഷ്ടം, ജാഗ്രതാ നിർദ്ദേശം
മധ്യകേരളത്തിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടം. ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറന്നു. ആളുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

കല്ലാർകുട്ടി ഡാം തുറക്കാൻ അനുമതി; തീരദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം
ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ അനുമതി നൽകി. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ഈ തീരുമാനമെടുത്തത്. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. രാത്രിയാത്രകൾ ഒഴിവാക്കണമെന്നും ദുരന്ത സാധ്യതയുള്ളവർ ക്യാമ്പുകളിലേക്ക് മാറണമെന്നും മന്ത്രി കെ രാജൻ നിർദ്ദേശം നൽകി.