idukki

ഇടുക്കിയിൽ തെരുവുനായ വന്ധ്യംകരണ കേന്ദ്രം പാതിവഴിയിൽ; നിർമ്മാണം നിലച്ചു
ഇടുക്കി ജില്ലയിലെ തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ നിർമ്മാണം പാതിയിൽ മുടങ്ങി. ഒന്നേമുക്കാൽ കോടി രൂപയുടെ പ്രവൃത്തികൾ നടത്തിയിട്ടും ബില്ലുകൾ ലഭിക്കാത്തതിനെ തുടർന്ന് കരാറുകാരൻ പണി നിർത്തി. തെരുവുനായ ശല്യം രൂക്ഷമായി തുടരുമ്പോഴും എബിസി സെന്റർ ഇല്ലാത്ത സംസ്ഥാനത്തെ ഒരേ ഒരു ജില്ലയായി ഇടുക്കി തുടരുകയാണ്.

ഇടുക്കിയിൽ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് അപകടം; കാൽനടയാത്രക്കാരന് പരിക്ക്, നാട്ടുകാരുടെ പ്രതിഷേധം
ഇടുക്കി കാഞ്ചിയാറിൽ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം അപകടമുണ്ടാക്കി. അപകടത്തിൽ കാൽനടയാത്രക്കാരന് പരുക്കേറ്റതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. മദ്യപിച്ച് വാഹനമോടിച്ച ഇടുക്കി ഡിസിആർബി ഗ്രേഡ് എസ് ഐ ബിജുമോനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഇടുക്കി വട്ടവടയിൽ 18 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് സുരേഷ് ഗോപി; വിദ്യാഭ്യാസ മന്ത്രിയെ പരിഹസിച്ച് കേന്ദ്രമന്ത്രി
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടുക്കിയിലെ വട്ടവടയിൽ 18 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് പ്രഖ്യാപിച്ചു. വട്ടവടയിലെ കലുങ്ക് സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെയും അദ്ദേഹം പരിഹസിച്ചു.

ഇടുക്കി ചീനിക്കുഴി കൊലപാതക കേസിൽ ഇന്ന് വിധി
ഇടുക്കി ചീനിക്കുഴിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് അപ്പൻ മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിൽ ഇന്ന് കോടതി വിധി പറയും. തൊടുപുഴ മുട്ടം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. 2022 മാർച്ച് 19-ന് നടന്ന ഈ അരുംകൊലപാതകം കേരളത്തിൽ വലിയ ദുഃഖത്തിന് കാരണമായിരുന്നു.

ഇടുക്കിയിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറി നഴ്സിംഗ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം
ഇടുക്കിയിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് സർക്കാർ നഴ്സിംഗ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. ഹോസ്റ്റൽ സൗകര്യം ആവശ്യപ്പെട്ട വിദ്യാർത്ഥികളെ പാർട്ടി കോളേജ് അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിൽ ഡീൻ കുര്യാക്കോസ് എം.പി വിമർശനവുമായി രംഗത്തെത്തി.

ഇടുക്കിയിൽ കനത്ത മഴ; മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു
ഇടുക്കിയിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടം. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലെത്തിയതിനെ തുടർന്ന് സ്പിൽവേ ഷട്ടറുകൾ തുറന്നു. 2018 ന് ശേഷം ആദ്യമായാണ് ഇത്രയധികം വെള്ളം ഒഴുകിയെത്തുന്നത്.

ബോംബ് സ്ഫോടനത്തിൽ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിൽ
ഝാർഖണ്ഡിൽ മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിലായി. ഝാർഖണ്ഡ് സ്വദേശി സഹൻ ടുടിയെ എൻഐഎ സംഘം മൂന്നാറിൽ നിന്നാണ് പിടികൂടിയത്. ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം അതിഥി തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ.




