Idol Restoration

ശബരിമലയിലെ ദ്വാരപാലക വിഗ്രഹത്തില് സ്വര്ണം തിരികെ സ്ഥാപിച്ചതിലും ദുരൂഹത; തിരുവാഭരണ കമ്മീഷണറെ ഒഴിവാക്കിയതില് ദുരൂഹതയെന്ന് ആര്.ജി. രാധാകൃഷ്ണന്
നിവ ലേഖകൻ
ശബരിമലയിലെ ദ്വാരപാലക ശില്പത്തില് സ്വര്ണം പൂശിയ ശേഷം അത് തിരികെ സ്ഥാപിച്ചതിലും ദുരൂഹതകളുണ്ടെന്ന് ആരോപണം. തിരികെ സ്വര്ണം പതിച്ച ശില്പം സ്ഥാപിക്കുന്ന ചടങ്ങില് നിന്ന് തിരുവാഭരണ കമ്മീഷണറെ ഒഴിവാക്കിയതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. നിയമപ്രകാരം താന് ചടങ്ങില് ഉണ്ടാകേണ്ടതായിരുന്നുവെന്നും, തന്നെ ഒഴിവാക്കിയതില് ദുരൂഹതയുണ്ടെന്നും മുന് തിരുവാഭരണ കമ്മീഷണര് ആര്.ജി. രാധാകൃഷ്ണന് പറഞ്ഞു.