ടൊവിനോ തോമസ് നായകനായ 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ വൻ വിജയമായി മുന്നേറുന്നു. ഒൻപത് ദിവസം കൊണ്ട് ചിത്രം 31.80 കോടി രൂപ നേടി. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.