Idamalakkudi

Idamalakkudi fever death

ഇടുക്കി ഇടമലക്കുടിയിൽ പനി ബാധിച്ച് 5 വയസ്സുകാരൻ മരിച്ചു; മൃതദേഹം ചുമന്ന് കിലോമീറ്ററുകൾ

നിവ ലേഖകൻ

ഇടുക്കി ഇടമലക്കുടിയിൽ പനി ബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു. കൂടലാർക്കുടി സ്വദേശികളായ മൂർത്തിയുടെയും ഉഷയുടെയും മകൻ കാർത്തിക് ആണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം കിലോമീറ്ററുകളോളം ചുമന്ന് വീട്ടിലേക്ക് കൊണ്ടുപോയത് ദുഃഖകരമായ കാഴ്ചയായി.