ICC Test Rankings

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയ തുടരുന്നു
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 109 റേറ്റിങ് പോയിന്റുമായാണ് ഇന്ത്യയുടെ പിന്നോട്ടുപോക്ക്. ഓസ്ട്രേലിയ 126 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, സൗത്ത് ആഫ്രിക്ക 112 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

ജസ്പ്രീത് ബുംറയുടെ ചരിത്രനേട്ടം: ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ പുതിയ ഇന്ത്യൻ റെക്കോർഡ്
ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ജസ്പ്രീത് ബുംറ 907 റേറ്റിംഗ് പോയിന്റോടെ ഒന്നാം സ്ഥാനം നിലനിർത്തി. ഇത് ഒരു ഇന്ത്യൻ ബൗളർ നേടിയ എക്കാലത്തെയും ഉയർന്ന റേറ്റിംഗ് പോയിന്റാണ്. 2024-ൽ ടെസ്റ്റ് ക്രിക്കറ്റിൽ 13 കളികളിൽ നിന്ന് 71 വിക്കറ്റുകൾ നേടി ബുംറ മുന്നിൽ നിൽക്കുന്നു.

ഐസിസി ടെസ്റ്റ് റാങ്കിങ്ങില് ജസ്പ്രീത് ബുംറ ഒന്നാമത്; ഓസീസിനെതിരെ തിളങ്ങി
ഐസിസി ടെസ്റ്റ് റാങ്കിങ്ങില് ബൗളര് പട്ടികയില് ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റില് എട്ട് വിക്കറ്റ് നേട്ടമാണ് ബുംറയ്ക്ക് തുണയായത്. 2024ല് രണ്ടാം തവണയാണ് ബുംറ ഒന്നാം സ്ഥാനത്തെത്തുന്നത്.