IADWS

Integrated Air Defense System

ഇന്ത്യയുടെ സംയോജിത വ്യോമ പ്രതിരോധ സംവിധാനം വിജയം കണ്ടു

നിവ ലേഖകൻ

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ ആദ്യ പരീക്ഷണം വിജയകരമായി പൂർത്തിയായി. ഒഡിഷ തീരത്ത് ഇന്നലെ ഉച്ചയോടെയായിരുന്നു പരീക്ഷണം നടന്നത്. രാജ്യത്തിന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിൽ ഈ പരീക്ഷണം ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും.