മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് മന്ത്രിയുടെ പ്രസ്താവനയ്ക്ക് കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി. കേരളത്തിന്റെ ഭൂമി വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.