മാർച്ച് 23ന് ഹൈദരാബാദിൽ വെച്ച് രാജസ്ഥാൻ റോയൽസിനെതിരെയാണ് ഹൈദരാബാദ് സൺറൈസേഴ്സിന്റെ ആദ്യ മത്സരം. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ തുടങ്ങിയ താരങ്ങളുടെ സ്ഫോടനാത്മക ബാറ്റിങ്ങാണ് ഹൈദരാബാദിന്റെ പ്രധാന ആയുധം. കമ്മിൻസ്, ഷമി, ഉനദ്കട്ട് തുടങ്ങിയവർ അടങ്ങുന്ന ബൗളിങ് നിരയും ശക്തമാണ്.