155 സിസി വിഭാഗത്തിൽ യമഹ പുറത്തിറക്കിയ ആദ്യത്തെ ഹൈബ്രിഡ് മോട്ടോർസൈക്കിളാണ് 2025 എഫ്.സി-എസ് എഫ്ഐ ഹൈബ്രിഡ്. 1,44,800 രൂപയാണ് (എക്സ്ഷോറൂം, ഡൽഹി) വില. മെച്ചപ്പെട്ട ഇന്ധനക്ഷമത, സ്മാർട്ട്ഫോൺ കണക്ടിവിറ്റി തുടങ്ങിയ സവിശേഷതകളുമായാണ് ഈ വാഹനം വിപണിയിലെത്തുന്നത്.