Hunger strike

രൂപേഷിന്റെ നിരാഹാര സമരം അവസാനിച്ചു; മുഖ്യമന്ത്രിയുടെ ഇടപെടൽ
മാവോയിസ്റ്റ് നേതാവ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പുസ്തകം പ്രസിദ്ധീകരിക്കാനുള്ള നടപടികൾ വേഗത്തിലാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

നോവൽ നിഷേധം; ജയിലിൽ രൂപേഷിന്റെ നിരാഹാര സമരം
ജയിലിൽ താൻ എഴുതിയ നോവൽ പ്രസിദ്ധീകരിക്കുന്നതിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് മാവോയിസ്റ്റ് തടവുകാരൻ രൂപേഷ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. മുഖ്യമന്ത്രിയുടെയും ജയിൽ വകുപ്പിന്റെയും ഈ നിലപാടിൽ പ്രതിഷേധിച്ചാണ് രൂപേഷ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. രൂപേഷിനെ നിലവിൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.

മുസ്ലീം പിന്തുടർച്ചാവകാശ നിയമം: വി.പി. സുഹറയുടെ നിരാഹാര സമരം താൽക്കാലികമായി അവസാനിപ്പിച്ചു
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് സുഹറ അറിയിച്ചു. മൂന്ന് ദിവസം കൂടി ഡൽഹിയിൽ തുടരുമെന്നും അവർ പറഞ്ഞു.

മുനമ്പം ജനതയുടെ റവന്യൂ അവകാശ സമരം 86-ാം ദിവസത്തിലേക്ക്; 27 കിലോമീറ്റർ മനുഷ്യചങ്ങല ഇന്ന്
മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങൾക്കായുള്ള റിലേ നിരാഹാര സമരം 86-ാം ദിവസത്തിലേക്ക്. ഇന്ന് വൈകിട്ട് 4 മണിക്ക് 27 കിലോമീറ്റർ മനുഷ്യചങ്ങല സംഘടിപ്പിക്കും. വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെ നേതൃത്വത്തിൽ 25,000 പേർ പങ്കെടുക്കും.

മുനമ്പം ജനത ക്രിസ്മസ് ആഘോഷം ഒഴിവാക്കി; നിരാഹാര സമരം 75-ാം ദിനത്തിലേക്ക്
മുനമ്പം ജനത ക്രിസ്മസ് ആഘോഷങ്ങൾ ഒഴിവാക്കി നിരാഹാര സമരം തുടരുന്നു. ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ 75 ദിവസമായി സമരം തുടരുന്നു. ജനുവരി 4-ന് ജുഡീഷ്യൽ കമ്മീഷന്റെ ഹിയറിങ് ആരംഭിക്കും.