ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ വാഴൂർ സോമൻ എംഎൽഎ പ്രതികരിച്ചു. റെയ്ഞ്ച് ഓഫീസും ഡി.എഫ്.ഒ ഓഫീസും ഇല്ലാത്തത് പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. കാട്ടാന ശല്യം നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.