Houthi

യെയിലത്തിൽ ഹൂതി ഡ്രോൺ ആക്രമണം; 22 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
തെക്കൻ ഇസ്രയേലിലെ തുറമുഖ നഗരമായ യെയിലത്തിൽ ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ 22 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഡ്രോൺ താഴ്ന്ന് പറന്നതിനാലാണ് അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിന് തടയാൻ സാധിക്കാതെ പോയതെന്ന് ഇസ്രയേലി ആർമി റേഡിയോ വ്യക്തമാക്കി. ഇസ്രായേലിനെ ദ്രോഹിക്കുന്നവർക്ക് ഏഴുമടങ്ങായി തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് പ്രസ്താവിച്ചു.

ഇസ്രായേൽ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു
ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹൂതി നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടു. സനയിലെ അൽ റഹാവി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലാണ് ആക്രമണം നടന്നത്. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ പ്രാദേശിക ഇസ്രായേൽ വിരുദ്ധ സഖ്യത്തിന്റെ ഭാഗമാണ് ഹൂത്തികൾ.

യെമനിലെ തുറമുഖത്ത് ഇസ്രായേൽ ബോംബാക്രമണം
ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ, യെമനിലെ ഹൊദൈദ തുറമുഖത്ത് ഇസ്രായേൽ ബോംബാക്രമണം നടത്തി. പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഹൂതികൾ ഇസ്രായേലിനെതിരെ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഹൂതികളുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.