Hospitalized

ജി. സുധാകരന് കുളിമുറിയിൽ വീഴ്ച; കാലിന് ഒടിവ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുതിർന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരൻ കുളിമുറിയിൽ വീണ് പരുക്കേറ്റ് ആശുപത്രിയിൽ. കാലിന് ഒടിവുണ്ടായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മാസത്തെ പൂർണ്ണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആരോഗ്യ മന്ത്രി വീണാ ജോർജിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് മന്ത്രിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

എ.ആർ. റഹ്മാൻ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ
നെഞ്ചുവേദനയെ തുടർന്ന് സംഗീത സംവിധായകൻ എ.ആർ. റഹ്മാനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും ഉച്ചയോടെ ആശുപത്രി വിടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവിധ പരിശോധനകൾക്ക് വിധേയമാക്കി.