Hospital Issue

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ്: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോർജ്
നിവ ലേഖകൻ
പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒമ്പത് വയസ്സുകാരിക്ക് ചികിത്സയിൽ പിഴവ് സംഭവിച്ചെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ പെൺകുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. സംഭവത്തിൽ പൂർണമായും കുട്ടിയുടെ രക്ഷിതാക്കളെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിക്കുന്നത്.

കാസർഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം മുടങ്ങി; പ്രതിഷേധവുമായി ബന്ധുക്കൾ
നിവ ലേഖകൻ
കാസർഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം മുടങ്ങിയതിനെ തുടർന്ന് ബന്ധുക്കളുടെ പ്രതിഷേധം. 24 മണിക്കൂറും പോസ്റ്റ്മോർട്ടത്തിനുള്ള സൗകര്യമുണ്ടായിട്ടും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ മോർച്ചറി പൂട്ടി പോയെന്ന് ആരോപണം. ഇത് മൂന്നാം തവണയാണ് ഇവിടെ പോസ്റ്റ്മോർട്ടം മുടങ്ങുന്നത്.