Hospital Error

ചേലക്കര താലൂക്ക് ആശുപത്രിയില് ചികിത്സാ പിഴവ്; കാലിലെ മുറിവിൽ കുടുങ്ങിയ മരക്കഷ്ണം കണ്ടെത്തിയത് 5 മാസത്തിന് ശേഷം
നിവ ലേഖകൻ
തൃശ്ശൂർ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. കാലിൽ മരക്കൊമ്പ് കൊണ്ട് പരുക്കേറ്റ് ചികിത്സ തേടിയ ആളുടെ കാലിൽ നിന്ന് അഞ്ച് മാസത്തിന് ശേഷം മരകഷ്ണം കണ്ടെത്തി. തുന്നിക്കെട്ടിയ മുറിവില് നിന്നാണ് മരക്കഷ്ണം കണ്ടെത്തിയത്. അഞ്ച് മാസക്കാലത്തോളെ തന്റെ കാലില് വേദനയും നീരും വന്നെന്നും തുന്നിക്കെട്ടിയ ഭാഗം മുഴച്ചുവന്നെന്നും രോഗി പറയുന്നു.

കണ്ണാശുപത്രിയില് ചികിത്സാ പിഴവ്; ഇടത് കണ്ണിന് ചെയ്യേണ്ട കുത്തിവയ്പ്പ് വലത് കണ്ണിന് നല്കി
നിവ ലേഖകൻ
തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ ഗുരുതരമായ ചികിത്സാ പിഴവ്. ഇടത് കണ്ണിന് നൽകേണ്ട കുത്തിവയ്പ്പ് വലത് കണ്ണിന് നൽകി. അസിസ്റ്റന്റ് പ്രൊഫസർ എസ്.എസ്. സുജീഷിനെ സസ്പെൻഡ് ചെയ്തു.