രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപ്പാപ്പ ഇന്ന് ആശുപത്രി വിടും. അഞ്ച് ഞായറാഴ്ചകൾക്ക് ശേഷം മാർപ്പാപ്പ ഇന്ന് വിശ്വാസികളെ അഭിവാദ്യം ചെയ്യും. വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് മാർപ്പാപ്പ നേതൃത്വം നൽകുമെന്ന് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നു.