Hospital Crisis

കുടിശ്ശിക കിട്ടാത്തതിൽ പ്രതിഷേധം; ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ
നിവ ലേഖകൻ
കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ തീരുമാനിച്ചു. ഇതിനോടകം തന്നെ പല വിതരണക്കാരും ആശുപത്രികളിൽ എത്തിതുടങ്ങി. ഉപകരണങ്ങൾ തിരിച്ചെടുത്താൽ സംസ്ഥാനത്തെ ഹൃദയ ചികിത്സയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

സർക്കാർ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്
നിവ ലേഖകൻ
സർക്കാർ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചതോടെ പ്രതിസന്ധി. 158 കോടിയോളം രൂപ കുടിശ്ശിക നൽകാനുണ്ട്. മാർച്ച് 31 വരെ കുടിശ്ശിക തീർക്കാതെ വിതരണം പുനരാരംഭിക്കില്ലെന്ന് വിതരണക്കാർ അറിയിച്ചു.