Honorarium

ആശ വർക്കർമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം കൃത്യമായി ലഭിക്കും
ആശ വർക്കർമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം കൃത്യമായി ലഭിക്കും. ഇതിനായുള്ള തുക എൻഎച്ച്എമ്മിന് അനുവദിച്ചു. 26125 ആശ വർക്കർമാർക്ക് ഓണറേറിയം നൽകാൻ ആവശ്യമായ 54 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

ആശാ വർക്കർമാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയർത്തി പുതുച്ചേരി സർക്കാർ
പുതുച്ചേരിയിലെ ആശാ വർക്കർമാരുടെ ഓണറേറിയം 18,000 രൂപയായി ഉയർത്തി. നിയമസഭയിൽ മുഖ്യമന്ത്രി എൻ. രംഗസ്വാമിയാണ് പ്രഖ്യാപനം നടത്തിയത്. എംഎൽഎമാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആശാ വർക്കർമാർക്ക് ആശ്വാസം; ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ചു
ആശാ വർക്കർമാരുടെ ഓണറേറിയം അനുവദിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും സർക്കാർ പിൻവലിച്ചു. ഫെബ്രുവരി 19ന് തീരുമാനമെടുത്തെങ്കിലും മാർച്ച് 12നാണ് ഉത്തരവിറങ്ങിയത്. ആശാ വർക്കർമാരുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഇത്.

ആശാ വർക്കർമാർക്ക് ഫെബ്രുവരി മാസത്തെ ഓണറേറിയം ലഭിച്ചുതുടങ്ങി
പത്തനംതിട്ട ജില്ലയിലെ ആശാ വർക്കർമാർക്ക് ഫെബ്രുവരി മാസത്തെ 7000 രൂപ ഓണറേറിയം ലഭിച്ചുതുടങ്ങി. മറ്റു ജില്ലകളിലും തുക ഉടൻ ലഭ്യമാകും. ഇ പി ജയരാജന്റെ പരാമർശം വിവാദമായതിനിടെയാണ് ഓണറേറിയം വിതരണം.