കുംഭമേളയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കായി ത്രിവേണി സംഗമത്തിലെ പുണ്യജലം ത്രിപുരയിലെത്തിച്ചു എംഎൽഎ. കസ്ബേശ്വരി ക്ഷേത്രത്തിനടുത്തുള്ള കമലാസാഗർ തടാകത്തിൽ ഈ ജലം കലർത്തി. റെക്കോർഡ് തീർത്ഥാടകർ പങ്കെടുത്ത കുംഭമേളയിലെ പുണ്യം ഇതോടെ ത്രിപുരയിലുമെത്തി.