മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ച ശ്രുതിയുടെ അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് പുറത്തെടുത്ത് ഹൈന്ദവ ആചാരപ്രകാരം സംസ്കരിച്ചു. ശ്രുതിയുടെ ആവശ്യപ്രകാരമായിരുന്നു ഈ സംസ്കാര ചടങ്ങ്. വയനാട് എംഎൽഎ ടി സിദ്ദിഖ് ഇതുമായി ബന്ധപ്പെട്ട് വികാരനിർഭരമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു.