സിപിഐഎം നേതാവായിരുന്ന കെ. അനിരുദ്ധന്റെ മകൻ കസ്തൂരി അനിരുദ്ധൻ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി. തിരുവനന്തപുരത്ത് ചേർന്ന ജില്ലാ സമ്മേളനത്തിലാണ് കസ്തൂരിയെ തിരഞ്ഞെടുത്തത്. സിപിഐഎം നേതാവ് എ. സമ്പത്തിന്റെ സഹോദരൻ കൂടിയാണ് കസ്തൂരി.
ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾ ഈ അവസരം മുതലെടുക്കുമെന്ന് പാർട്ടി വിലയിരുത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ വി ബാബു ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ചു.