Hindi Language

ഹിന്ദി വിവാദം: തമിഴ്നാടിനെതിരെ പവൻ കല്യാൺ
തമിഴ് സിനിമകൾ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിലൂടെ സാമ്പത്തിക നേട്ടം കൊയ്യുന്നതിനൊപ്പം ഹിന്ദിയെ എതിർക്കുന്ന തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളുടെ ഇരട്ടത്താപ്പിനെ പവൻ കല്യാൺ വിമർശിച്ചു. രാജ്യത്തെ എല്ലാ ഭാഷകൾക്കും പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ സ്വാഗതം ചെയ്യുമ്പോൾ തന്നെ ഹിന്ദി ഭാഷയെ നിരാകരിക്കുന്നത് തമിഴ്നാടിന്റെ ഭാഗത്തുനിന്നുള്ള അന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദി ദേശീയ ഭാഷയല്ലെന്ന് രവിചന്ദ്രൻ അശ്വിൻ; പരാമർശം വിവാദത്തിൽ
തമിഴ്നാട്ടിലെ ഒരു കോളേജ് ചടങ്ങിൽ വെച്ച് ഹിന്ദി ദേശീയ ഭാഷയല്ലെന്ന് രവിചന്ദ്രൻ അശ്വിൻ പറഞ്ഞു. ഔദ്യോഗിക ഭാഷ മാത്രമാണ് ഹിന്ദിയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

അടൂർ ഭാരത് ഹിന്ദി പ്രചാരകേന്ദ്രം ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു
അടൂർ ഭാരത് ഹിന്ദി പ്രചാരകേന്ദ്രം 2024-26 ബാച്ചിലേക്ക് രണ്ട് വർഷ ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 17-35 വയസ്സുള്ളവർക്ക് അപേക്ഷിക്കാം. നവംബർ 15 ന് അഞ്ച് മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം.

ഹിന്ദിയെ ചൊല്ലി തമിഴ്നാട്ടില് സര്ക്കാരും ഗവര്ണറും തമ്മില് പോര്; സ്റ്റാലിന് പ്രധാനമന്ത്രിക്ക് കത്തയച്ചു
തമിഴ്നാട്ടില് ഹിന്ദി മാസാചരണ പരിപാടിയെ ചൊല്ലി സര്ക്കാരും ഗവര്ണറും തമ്മില് തര്ക്കം. ഔദ്യോഗിക ഗാനത്തില് നിന്ന് 'ദ്രാവിഡ' പദം ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി സ്റ്റാലിന് പ്രതിഷേധിച്ചു. ഭാഷാ വൈവിധ്യം ബഹുമാനിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഹിന്ദി ഭാഷ പരിപാടികള്ക്കെതിരെ സ്റ്റാലിന്; പ്രധാനമന്ത്രിക്ക് കത്തയച്ചു
ഹിന്ദി മാസാചരണവും ചെന്നൈ ദൂരദര്ശന് ജൂബിലിയും സംയോജിപ്പിച്ചതില് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് പ്രതിഷേധിച്ചു. ഹിന്ദി ഉപയോഗിക്കാത്ത സംസ്ഥാനങ്ങളില് ഹിന്ദി പരിപാടികള് വേണ്ടെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഗവര്ണര് ആര് എന് രവി സ്റ്റാലിന്റെ നിലപാടിനെ എതിര്ത്തു.