തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ കുട്ടികൾക്ക് തമിഴ് പേരുകൾ നൽകാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമത്തെ എതിർക്കാനാണ് ഈ നീക്കം. തമിഴ് ഭാഷയുടെയും സംസ്കാരത്തിന്റെയും സംരക്ഷണത്തിനായി ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.