Himachal Pradesh

ഷിംലയിൽ അഞ്ചുനില കെട്ടിടം തകർന്നു വീണു; ആളപായമില്ല
ഷിംലയിലെ ഭട്ടകുഫറിൽ അഞ്ചുനില കെട്ടിടം തകർന്നു വീണു. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നാലുവരി പാതയുടെ നിർമ്മാണമാണ് കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഹിമാചലിൽ മിന്നൽ പ്രളയം; മരണം അഞ്ചായി, രക്ഷാപ്രവർത്തനം തുടരുന്നു
ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ അഞ്ചു മരണം. കുളു, മണാലി എന്നിവിടങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. അടുത്ത നാല് ദിവസങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; നിരവധിപ്പേരെ കാണാതായി
ഹിമാചൽ പ്രദേശിലെ കാംഗ്ര, കുളു ജില്ലകളിൽ മേഘവിസ്ഫോടനത്തെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകി. നിരവധി ആളുകളെ ഒഴുക്കിൽപ്പെട്ട് കാണാതായതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം ആരംഭിച്ചു. കുളു ജില്ലയിലെ മണാലിയിലും ബഞ്ചാറിലും വെള്ളപ്പൊക്കമുണ്ടായി.

ഹിമാചൽ പ്രദേശിൽ 24 പെൺകുട്ടികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ 24 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനങ്ങൾക്കെതിരെ പ്രവർത്തിക്കാനായി രൂപീകരിച്ച സമിതിയുടെ യോഗത്തിനിടെ വിദ്യാർത്ഥികൾ ഗണിതശാസ്ത്ര അധ്യാപകനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് പോക്സോ നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ്: കേരളത്തിനെതിരെ ഹിമാചൽ പ്രദേശിന് ആറ് വിക്കറ്റിന്റെ വിജയം
41-ാം ഓൾ ഇന്ത്യ ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഹിമാചൽ പ്രദേശ് കേരളത്തെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽ പ്രദേശ് 35.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

കങ്കണ റണാവത്ത് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്ലുമായി കോൺഗ്രസിനെതിരെ രംഗത്ത്
മണാലിയിലെ തന്റെ വീട്ടിൽ ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതായി കങ്കണ റണാവത്ത് പറഞ്ഞു. ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കങ്കണ രംഗത്തെത്തി. വിലകുറഞ്ഞ പബ്ലിസിറ്റിക്കു വേണ്ടിയാണ് കങ്കണ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

കഞ്ചാവ് കൃഷി പഠനത്തിന് ഹിമാചൽ മന്ത്രിസഭയുടെ അംഗീകാരം
വ്യാവസായിക, ശാസ്ത്രീയ, ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി ചെയ്യുന്നത് സംബന്ധിച്ച പഠനത്തിന് ഹിമാചൽ പ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി. ലഹരിഗുണങ്ങൾ കുറഞ്ഞ വിത്തുകൾ മാത്രമേ കൃഷിചെയ്യൂ എന്ന് അധികൃതർ അറിയിച്ചു. സർവകലാശാലകളുടെ നേതൃത്വത്തിലാണ് പഠനം നടക്കുക.

മധുര എയിംസിൽ അഡ്മിഷന് വ്യാജ രേഖ: വിദ്യാർഥിയും പിതാവും അറസ്റ്റിൽ
മധുര എയിംസിൽ അഡ്മിഷൻ നേടാൻ വ്യാജ രേഖ ചമച്ച കേസിൽ ഹിമാചൽ പ്രദേശ് സ്വദേശിയായ വിദ്യാർഥി അഭിഷേകും പിതാവും അറസ്റ്റിലായി. നീറ്റ് പരീക്ഷയിൽ 60 മാർക്ക് മാത്രം നേടിയ അഭിഷേക് 660 മാർക്ക് ലഭിച്ചതായി വ്യാജ മാർക്ക് ലിസ്റ്റ് നിർമ്മിച്ചു. ഡൽഹിയിലെ തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്ന് സംശയം.

ഹിമാചൽപ്രദേശിൽ വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തി; സംസ്കാരം നാളെ
ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ സൈനിക വിമാനം അപകടത്തിൽപ്പെട്ട് വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തി. നാളെ ജന്മനാടായ ഇലന്തൂരിൽ സംസ്കാരം നടക്കും. പൂർണ്ണ സൈനിക ബഹുമതികളോടെയാണ് സംസ്കാരം നടത്തുന്നത്.

സോണിയാഗാന്ധിക്ക് പണം വകമാറ്റിയെന്ന കങ്കണയുടെ ആരോപണം: തെളിവ് ഹാജരാക്കാൻ കോൺഗ്രസ് വെല്ലുവിളി
ഹിമാചൽ പ്രദേശിൽ സംസ്ഥാന സർക്കാർ വായ്പയെടുത്ത് പണം സോണിയാഗാന്ധിക്ക് വകമാറ്റി നൽകിയെന്ന കങ്കണ റണൗട്ടിന്റെ ആരോപണം വിവാദമായി. മന്ത്രി വിക്രമാദിത്യസിങ് ആരോപണം നിഷേധിച്ച് തെളിവ് ആവശ്യപ്പെട്ടു. കങ്കണയുടെ പ്രസ്താവന ബൗദ്ധിക പാപ്പരത്തമാണെന്ന് വിക്രമാദിത്യസിങ് പരിഹസിച്ചു.

മാണ്ടിയിലെ മുസ്ലിം പള്ളിയിൽ അനധികൃത നിർമ്മാണം: ഹിന്ദു സംഘടനകളുടെ പ്രതിഷേധം അക്രമാസക്തമായി
ഹിമാചൽ പ്രദേശിലെ മാണ്ടിയിൽ മുസ്ലിം പള്ളിയിൽ അനധികൃത നിർമ്മാണം നടന്നുവെന്ന ആരോപണത്തെ തുടർന്ന് ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം മാണ്ടിയിലും ഷിംലയിലും അക്രമാസക്തമായി മാറി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിനായി 300 ഓളം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

ഹിമാചൽ പ്രദേശിൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ തീരുമാനം
ഹിമാചൽ പ്രദേശ് സർക്കാർ ഔഷധ, മെഡിക്കൽ, വ്യവസായ ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ തീരുമാനിച്ചു. റവന്യൂ മന്ത്രി ജഗത് സിങ് നേഗി ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. കൃഷിവകുപ്പ് വിത്ത് ബാങ്കുകൾ വികസിപ്പിക്കുമെന്നും എക്സൈസ് വകുപ്പിന് പ്രത്യേക ജീവനക്കാരെ നൽകുമെന്നും അറിയിച്ചു.