Hijab Row

Hijab row

സ്കൂളിൽ ഹിജാബ് വിലക്കിയ സംഭവം: സർക്കാർ ഇടപെട്ടു, തുടർനടപടിക്ക് നിർദ്ദേശം

നിവ ലേഖകൻ

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാത്ത സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതർക്ക് മന്ത്രി വി. ശിവൻകുട്ടി കർശന നിർദ്ദേശം നൽകി. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തുമെന്നും മന്ത്രി അറിയിച്ചു.