Hijab Issue

ഹിജാബ് വിവാദം: വിദ്യാഭ്യാസ മന്ത്രിക്കെതിരെ സ്കൂൾ പി.ടി.എ പ്രസിഡന്റ്
നിവ ലേഖകൻ
എറണാകുളം പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ സ്കൂൾ പി.ടി.എ പ്രസിഡന്റ് രംഗത്ത്. സ്കൂൾ യൂണിഫോം ധരിച്ച് കുട്ടിക്ക് പഠനം തുടരാമെന്ന് പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ പറഞ്ഞു. കുട്ടിയുടെ അവകാശത്തിന് മുകളിലാണ് സ്കൂളിന്റെ അവകാശമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിജാബ് വിവാദം: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിനെതിരെ മന്ത്രി വി. ശിവൻകുട്ടി
നിവ ലേഖകൻ
ഹിജാബ് ധരിച്ചെത്തിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിന് പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. സ്കൂൾ മാനേജ്മെൻ്റിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും മന്ത്രി അറിയിച്ചു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഇങ്ങനെയൊരു ദുരനുഭവം ഒരു വിദ്യാർത്ഥിക്കും ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു