Hijab Controversy

ഹിജാബ് വിവാദം: സ്കൂൾ തലത്തിൽ സമവായമുണ്ടാകണമെന്ന് മന്ത്രി വി. ശിവൻകുട്ടി
പള്ളുരുത്തിയിലെ സ്കൂളിൽ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. സ്കൂൾ തലത്തിൽ സമവായമുണ്ടായാൽ നല്ലതാണെന്നും രക്ഷിതാവിന് താല്പര്യമില്ലെങ്കിൽ വിദ്യാഭ്യാസം നിഷേധിക്കരുതെന്നും മന്ത്രി. സ്കൂൾ അധികൃതർക്ക് യൂണിഫോം നിശ്ചയിക്കാൻ അവകാശമുണ്ടെന്നും എന്നാൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും PTA പ്രസിഡന്റ്.

സെന്റ് റീത്താസ് സ്കൂൾ ഹിജാബ് വിവാദം: മന്ത്രി കാര്യങ്ങൾ പഠിക്കാതെയാണ് പറയുന്നതെന്ന് പ്രിൻസിപ്പൽ
പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ സ്കൂൾ അധികൃതരും പിടിഎയും പ്രതികരണവുമായി രംഗത്ത്. സ്കൂൾ യൂണിഫോം ധരിച്ച് കുട്ടിക്ക് പഠനം തുടരാമെന്ന് പിടിഎ പ്രസിഡന്റ് അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി കാര്യങ്ങൾ പഠിക്കാതെയാണ് പ്രതികരിക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ കുറ്റപ്പെടുത്തി.

ഹിജാബ് വിവാദം: ഉഡുപ്പി കോളേജ് പ്രിൻസിപ്പലിനുള്ള അധ്യാപക പുരസ്കാരം സർക്കാർ തടഞ്ഞുവെച്ചു
കർണാടകയിലെ ഹിജാബ് വിവാദത്തിന് തുടക്കമിട്ട ഉഡുപ്പി കുന്താപുര ഗവ.പിയു കോളേജ് പ്രിൻസിപ്പലിന് സംസ്ഥാന അധ്യാപക പുരസ്കാരം പ്രഖ്യാപിച്ചത് വിവാദമായി. തുടർന്ന് സർക്കാർ അവാർഡ് തടഞ്ഞുവെച്ചു. വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ വിശദീകരണവുമായി രംഗത്തെത്തി.