Highway Authority

Paliyekkara toll plaza

പാലിയേക്കര ടോൾ: ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതിയിൽ ഇന്ന്

നിവ ലേഖകൻ

പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്കിനെത്തുടർന്ന് ടോൾ പിരിവ് നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിനെതിരെ നാഷണൽ ഹൈവേ അതോറിറ്റി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കുതിരാൻ മുതൽ അങ്കമാലി വരെയുള്ള ഭാഗത്ത് അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ടോൾ പിരിവ് നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. ടോൾ പിരിവ് നിർത്തിവെച്ചിട്ടും ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഇതുവരെയും കരാർ കമ്പനിക്കോ ദേശീയപാത അതോറിറ്റിക്കോ സാധിച്ചിട്ടില്ല.