2025 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകളുടെ സമയക്രമം കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഹയർസെക്കണ്ടറി പരീക്ഷകൾ ഉച്ചയ്ക്ക് ശേഷവും എസ്എസ്എൽസി പരീക്ഷകൾ രാവിലെയുമാണ്. മാർച്ചിലെ ചൂടും റമദാനും കണക്കിലെടുത്താണ് ഈ തീരുമാനം.