High Court directive

Kerala teacher appointments

അധ്യാപക നിയമനം റദ്ദാക്കാനോ പുനഃപരിശോധിക്കാനോ നിർദ്ദേശമില്ല: മന്ത്രി വി. ശിവൻകുട്ടി

നിവ ലേഖകൻ

മൂന്ന് വർഷത്തെ അധ്യാപക സ്ഥിരനിയമനം റദ്ദാക്കുന്നതിനോ നിലവിലുള്ള നിയമനങ്ങൾ പുനഃപരിശോധിക്കുന്നതിനോ നിർദ്ദേശമില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഹൈക്കോടതി വിധിന്യായം പാലിച്ച് മാത്രമേ നിയമനങ്ങൾ നടത്താവൂ എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ മാത്രമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.