Hema Malini

ഹേമമാലിനി കുംഭമേളയിൽ
പ്രയാഗ് രാജിലെ കുംഭമേളയിൽ ബോളിവുഡ് നടി ഹേമ മാലിനി പങ്കെടുത്തു. മൗനി അമാവാസിയുടെ ദിവസം ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തു. കഴിഞ്ഞ 17 ദിവസങ്ങളിൽ 15 കോടിയിലധികം തീർത്ഥാടകർ കുംഭമേളയിൽ എത്തി.

ധർമേന്ദ്ര നാളിതുവരെ തൻ്റെ നൃത്തപരിപാടികൾ കണ്ടിട്ടില്ല; കാരണം വെളിപ്പെടുത്തി ഹേമമാലിനി
ബോളിവുഡ് നടി ഹേമമാലിനി തൻ്റെ ഭർത്താവ് ധർമേന്ദ്രയുടെ യാഥാസ്ഥിതിക നിലപാടുകളെക്കുറിച്ച് വെളിപ്പെടുത്തി. സ്ത്രീകൾ പൊതുവേദിയിൽ നൃത്തം ചെയ്യുന്നതിനോട് ധർമേന്ദ്രയ്ക്ക് എതിർപ്പുണ്ടായിരുന്നുവെന്ന് ഹേമ പറഞ്ഞു. എന്നാൽ പിന്നീട് അദ്ദേഹത്തിൻ്റെ മനോഭാവം മാറിയെന്നും അവർ വ്യക്തമാക്കി.

ധർമ്മേന്ദ്രയുടെ മറ്റൊരു കുടുംബത്തെക്കുറിച്ച് അറിഞ്ഞപ്പോൾ: ഇഷ ഡിയോളിന്റെ ബാല്യകാല അനുഭവം
നാലാം ക്ലാസിൽ പഠിക്കുമ്പോൾ സഹപാഠിയുടെ ചോദ്യത്തിലൂടെയാണ് ഇഷ ഡിയോൾ തന്റെ പിതാവിന്റെ മറ്റൊരു കുടുംബത്തെക്കുറിച്ച് അറിയുന്നത്. ഈ സംഭവത്തെത്തുടർന്നാണ് ഹേമമാലിനി മക്കളോട് യാഥാർഥ്യം വെളിപ്പെടുത്തിയത്. എന്നാൽ ഇതൊരിക്കലും തനിക്ക് മോശമായി തോന്നിയിട്ടില്ലെന്ന് ഇഷ പറയുന്നു.