Helicopter Landing

President helicopter issue

ശബരിമലയിൽ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയർ താഴ്ന്നെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതെന്ന് എംഎൽഎ

നിവ ലേഖകൻ

ശബരിമലയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ ഹെലികോപ്റ്ററിന് കോൺക്രീറ്റിൽ ടയർ താഴ്ന്നെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ അറിയിച്ചു. ദൂരെ നിന്ന് കണ്ട മാധ്യമങ്ങൾക്ക് തോന്നിയ ഒരു തെറ്റിദ്ധാരണ മാത്രമാണിത്. രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗത്തിൻ്റെ നിർദ്ദേശാനുസരണമാണ് എല്ലാ ക്രമീകരണങ്ങളും ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.