Helicopter Crash

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് ഏഴ് മരണം
ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് ഏഴ് പേർ മരിച്ചു. കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രതികരിച്ചു.

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം; 5 മരണം
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്ന് 5 പേർ മരിച്ചു. 7 പേരടങ്ങുന്ന സംഘം സഞ്ചരിച്ച ഹെലികോപ്റ്ററാണ് തകർന്നത്. ജില്ലാ ഭരണകൂടവും എസ്ആർഡിഎഫും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

പൂനെയിലെ ഹെലികോപ്റ്റർ അപകടത്തിൽ മലയാളി പൈലറ്റ് മരിച്ചു
മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപം ഹെലികോപ്റ്റർ അപകടത്തിൽ മലയാളി പൈലറ്റ് ഗിരീഷ് പിള്ള മരിച്ചു. രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. കനത്ത മൂടൽമഞ്ഞ് അപകടത്തിന് കാരണമായതായി സംശയിക്കുന്നു.

കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്നു വീണു; ആളപായമില്ല
കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്നു വീണു. വ്യോമസേനയുടെ MI 17 ഹെലികോപ്റ്റർ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ ആളപായമില്ല.