Heart Transplant

ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെച്ച 13കാരിയുടെ ആരോഗ്യനില തൃപ്തികരം
എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയയായ 13 വയസ്സുകാരിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കൊല്ലം സ്വദേശിനിയായ ഈ പെൺകുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ച അങ്കമാലി സ്വദേശിയായ 18 വയസ്സുകാരന്റെ ഹൃദയമാണ് മാറ്റിവെച്ചത്. നാളെ പുലർച്ചെയോടെ കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ സാധിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കൊച്ചിയിൽ 13 വയസ്സുകാരിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി
കൊച്ചി ലിസി ആശുപത്രിയിൽ 13 വയസ്സുകാരിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. മസ്തിഷ്ക മരണം സംഭവിച്ച 18 വയസ്സുകാരൻ ബിൽജിത്തിന്റെ ഹൃദയമാണ് പെൺകുട്ടിക്ക് വെച്ചുമാറ്റിയത്. ബിൽജിത്തിന്റെ മറ്റ് അവയവങ്ങൾ വിവിധ ആശുപത്രികളിലേക്ക് ദാനം ചെയ്തു.

എറണാകുളം ലിസ്സി ആശുപത്രിയിൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
എറണാകുളം ലിസ്സി ആശുപത്രിയിൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നു. കൊല്ലം സ്വദേശിയായ പതിമൂന്നുകാരിക്കാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നത്. അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പതിനെട്ടുകാരനായ അങ്കമാലി സ്വദേശിയുടെ ഹൃദയമാണ് മാറ്റിവയ്ക്കുക.

ഹൃദയം മാറ്റിവെക്കാനുള്ള കുട്ടിയുമായി വന്ദേഭാരതിൽ കുടുംബത്തിന്റെ യാത്ര
കൊല്ലത്ത് നിന്ന് ഹൃദയം മാറ്റിവെക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയയാകേണ്ട 13 വയസ്സുകാരിയുമായി കുടുംബം വന്ദേഭാരത് ട്രെയിനിൽ എറണാകുളത്തേക്ക് യാത്ര തുടങ്ങി. എയർ ആംബുലൻസ് സൗകര്യം ബുദ്ധിമുട്ടായതിനെ തുടർന്നാണ് ട്രെയിൻ തിരഞ്ഞെടുത്തത്. കുട്ടിയുടെ ആരോഗ്യനില പരിഗണിച്ച് ഇന്ന് രാത്രി തന്നെ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.