ഹൃദയത്തിന്റെ ഭിത്തി തകർന്ന് അപകടകരമായ അവസ്ഥയിലായ 67കാരനെ തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നൂതന ചികിത്സയിലൂടെ രക്ഷിച്ചു. മൂന്ന് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷം രോഗി പൂർണ്ണാരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി. ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഡോക്ടർമാരെ അഭിനന്ദിച്ചു.