health

ഡോ. ഹാരിസ് ഹസ്സൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു; തുടർനടപടി ആരോഗ്യ മന്ത്രിയുമായി ആലോചിച്ച്
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഹാരിസ് ഹസ്സന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. റിപ്പോർട്ടിൽ ഡോ.ഹാരിസിനെതിരെ അച്ചടക്ക നടപടിക്ക് ശിപാർശയില്ല. ആരോഗ്യ മന്ത്രിയുമായി കൂടിയാലോചിച്ച് തുടർനടപടികൾ തീരുമാനിക്കും.

ഡോ. ഹാരിസിൻ്റെ ആരോപണത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ ആരോപണത്തിൽ അന്വേഷണം നടത്തിയ നാലംഗ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ഉപകരണങ്ങളും മരുന്നും വാങ്ങുന്ന കാര്യത്തിൽ അടക്കം മാറ്റങ്ങൾ ഉണ്ടാകണമെന്നാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ട്. ആശുപത്രികളിലേക്ക് പ്രതിഷേധം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് ഡോക്ടർ ഹാരിസ് അഭ്യർഥിച്ചു.

സംസ്ഥാനത്ത് പകര്ച്ചവ്യാധി വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു
സംസ്ഥാനത്ത് പകര്ച്ചവ്യാധി കേസുകള് വര്ധിക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങളിലും വര്ദ്ധനവുണ്ടായി.

മെഡിക്കൽ കോളജ് ഉപകരണ ക്ഷാമം: ഡോ.ഹാരിസിനെ വിമർശിച്ച് ദേശാഭിമാനി
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണ ക്ഷാമവുമായി ബന്ധപ്പെട്ട് ഡോ.ഹാരിസ് ഹസനെ വിമർശിച്ച് സിപിഐഎം മുഖപത്രം ദേശാഭിമാനി. ഡോ.ഹാരിസിൻ്റെ പ്രതികരണം തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും, ഇതിന്റെ പേരിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല തകർന്നുവെന്ന് പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും ദേശാഭിമാനി കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പ് ഈ വിഷയത്തിൽ ഗൗരവമായി ഇടപെട്ടെന്നും ദേശാഭിമാനി പറയുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ പുനരാരംഭിച്ചു; ലത്തോക്ലാസ്റ്റ് പ്രോബ് എത്തി
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാറ്റിവെച്ച ശസ്ത്രക്രിയകൾ പുനരാരംഭിച്ചു. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ എത്തിയതോടെയാണ് ശസ്ത്രക്രിയകൾക്ക് വീണ്ടും തുടക്കമായത്. ഡോ. ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഇതോടെ പരിഹാരമായി.

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തുന്നതിനായി മെഡിക്കൽ ബോർഡ് ഉടൻ ചേരും.

സോണിയ ഗാന്ധി ആശുപത്രി വിട്ടു
മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ഉദരസംബന്ധമായ രോഗത്തെ തുടർന്ന് ശ്രീ ഗംഗാ റാം ആശുപത്രിയിൽ ജൂൺ 15 മുതൽ ചികിത്സയിലായിരുന്നു. നിലവിൽ സോണിയയുടെ ആരോഗ്യം സ്ഥിരതയോടെയാണെന്ന് ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് അറിയിച്ചു.

നഴ്സിംഗ് സ്കൂളുകൾക്കായി 8 പുതിയ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു
സംസ്ഥാനത്തെ 5 നഴ്സിംഗ് സ്കൂളുകൾക്കും 3 ജെപിഎച്ച്എൻ ട്രെയിനിംഗ് സെൻ്ററുകൾക്കുമായി അനുവദിച്ച ബസുകളുടെ ഫ്ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കേരള നഴ്സിംഗ് ആന്റ് മിഡ് വൈവ്സ് കൗൺസിൽ ആരോഗ്യ വകുപ്പിന് കൈമാറിയ 1.83 കോടി രൂപ വിനിയോഗിച്ചാണ് ബസുകൾ വാങ്ങിയത്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, ഇടുക്കി മുട്ടം, പത്തനംതിട്ട ഇലന്തൂർ എന്നീ നഴ്സിംഗ് സ്കൂളുകൾക്കും തൈക്കാട് എസ്.സി./എസ്.ടി. ജെപിഎച്ച്എൻ ട്രെയിനിംഗ് സെൻ്റർ, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജെപിഎച്ച്എൻ ട്രെയിനിംഗ് സെൻ്റർ, കാസർഗോഡ് ജെപിഎച്ച്എൻ ട്രെയിനിംഗ് സെൻ്റർ എന്നിവയ്ക്കാണ് ബസ് അനുവദിച്ചത്.

ഇനി ശ്വാസം മതി ആളെ തിരിച്ചറിയാൻ; പുതിയ പഠനവുമായി ഗവേഷകർ
ഓരോ വ്യക്തിയുടെയും ശ്വസനരീതികൾ വിരലടയാളം പോലെ സവിശേഷമാണെന്ന് പുതിയ പഠനം. മൂക്കിലെ ശ്വസന പാറ്റേണുകൾ ഉപയോഗിച്ച് വ്യക്തികളെ തിരിച്ചറിയാൻ സാധിക്കുമെന്നും ഗവേഷകർ പറയുന്നു. ശ്വാസോച്ഛ്വാസത്തിലൂടെ ശരീരഭാരം, ഉറക്കം, ഉത്കണ്ഠ തുടങ്ങിയ കാര്യങ്ങളും കണ്ടെത്താനാകും.

രക്തം എവിടെയുണ്ടെന്ന് ഇനി അറിയാം; ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷനുമായി ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് രക്തം ആവശ്യമുള്ളവർക്ക് എളുപ്പത്തിൽ ലഭ്യത ഉറപ്പാക്കുന്നതിനായി ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷനുമായി ആരോഗ്യ വകുപ്പ്. എല്ലാ ബ്ലഡ് ബാങ്കുകളെയും ബന്ധിപ്പിച്ച് ഒരു കേന്ദ്രീകൃത സോഫ്റ്റ്വെയർ പ്ലാറ്റ്ഫോം ഇതിലൂടെ യാഥാർഥ്യമാകും. ഈ വർഷം അവസാനത്തോടെ പൊതുജനങ്ങൾക്ക് പോർട്ടൽ ലഭ്യമാക്കുന്നതോടെ രക്തബാങ്കുകളിലെ വിവരങ്ങൾ എവിടെ നിന്നും ലഭ്യമാകും.

വയനാട് സുഗന്ധഗിരി എൽപി സ്കൂളിൽ ക്ലാസ് മുറിയിൽ പ്രാഥമികാരോഗ്യകേന്ദ്രം; ആശങ്കയിൽ രക്ഷിതാക്കൾ
വയനാട് സുഗന്ധഗിരിയിലെ ഒരു സർക്കാർ എൽപി സ്കൂളിൽ ക്ലാസ് മുറിയിൽ പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നു. പകര്ച്ചവ്യാധി സാധ്യതയുള്ള ഈ കാലവര്ഷക്കാലത്ത് കുട്ടികള് പഠിക്കുന്ന ക്ലാസ് മുറിയില് തന്നെ ആരോഗ്യ കേന്ദ്രം പ്രവര്ത്തിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ഇവരുടെ വാദം. ആരോഗ്യകേന്ദ്രം മാറ്റിസ്ഥാപിക്കാന് അധികൃതര് തയ്യാറാകാത്തതിനാല് പ്രതിഷേധം ശക്തമാവുകയാണ്.

ഡോക്ടറെ ശകാരിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് ഗോവ ആരോഗ്യമന്ത്രി
ഗോവ മെഡിക്കൽ കോളേജിലെ ചീഫ് മെഡിക്കൽ ഓഫീസറെ പരസ്യമായി ശകാരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി മാപ്പ് ചോദിച്ചു. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നാണ് താൻ ക്ഷോഭിച്ചതെന്നും മന്ത്രി വിശദീകരിച്ചു. ഡോക്ടർമാരുടെ സമൂഹത്തെ താൻ ബഹുമാനിക്കുന്നുവെന്നും മന്ത്രി വിശ്വജിത്ത് റാണെ കൂട്ടിച്ചേർത്തു.