Health Sector

സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ; ആരോഗ്യരംഗത്ത് കേരളം മുൻപന്തിയിലെന്ന് വിലയിരുത്തൽ
സംസ്ഥാന സർക്കാരിനെ ഗവർണർ രാജേന്ദ്ര അർലേക്കർ പ്രശംസിച്ചു. 2023-24 വർഷത്തിൽ ആരോഗ്യ മേഖലയിൽ കേരളം നാലാം സ്ഥാനത്തെത്തിയത് മികച്ച നേട്ടമാണെന്ന് ഗവർണർ പറഞ്ഞു. സ്കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് പാഠങ്ങൾ ഉൾപ്പെടുത്താനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

ആരോഗ്യമേഖലയെ തകർക്കാൻ ശ്രമം; പ്രതിപക്ഷ നേതാവുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി വീണാ ജോർജ്
ആരോഗ്യമേഖലയെ മനഃപൂർവം മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിപക്ഷ നേതാവ് ഇതിന് നേതൃത്വം നൽകുന്നുവെന്നും ചില മാധ്യമങ്ങൾ ഇതിന് കൂട്ടുനിൽക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി അറിയിച്ചു.

ഡോ.ഹാരിസ് ഹസനെതിരെ വിമർശനവുമായി എം.വി ഗോവിന്ദൻ
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ പ്രതിപക്ഷത്തിന് ആയുധം നൽകുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാകുന്നത് വിമർശനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫിന് ആയുധം നൽകിയിട്ട് സമരം വേണ്ടെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നു; ഡോ. ഹാരിസിനെതിരെ മുഖ്യമന്ത്രിയുടെ വിമർശനം
ഡോ. ഹാരിസ് ഹസനെതിരെ മുഖ്യമന്ത്രിയുടെ വിമർശനം. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് ഹാരിസിൻ്റെ പ്രതികരണം കാരണമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിമർശനം. അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിൽ മാറ്റിവെച്ച ശസ്ത്രക്രിയകൾ പുനരാരംഭിച്ചു.

ആരോഗ്യമേഖലയിൽ കേരളം പരാജയം; മുഖ്യമന്ത്രിയുടെ ഓഫീസ് സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നു: പി.വി. അൻവർ
കേരളത്തിലെ ആരോഗ്യ മേഖല തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് പി.വി. അൻവർ ആരോപിച്ചു. ആരോഗ്യവകുപ്പ് മന്ത്രിക്ക് പേരിന് മാത്രമാണ് അധികാരമെന്നും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സെക്രട്ടറി ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അൻവർ ആരോപിച്ചു.

കേരള ബജറ്റ് 2025-26: ആരോഗ്യ മേഖലയ്ക്ക് 10431 കോടി രൂപ
2025-26 സാമ്പത്തിക വർഷത്തെ കേരള ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ വകയിരുത്തി. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കും ധനസഹായം പ്രഖ്യാപിച്ചു. ഹെൽത്ത് ടൂറിസം വികസനത്തിനും ഊന്നൽ നൽകുന്നു.