Health Science Courses

ബി.എസ്സി നഴ്സിംഗ്, അലൈഡ് ഹെൽത്ത് സയൻസ്: സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 7 ന്
2025-26 അധ്യയന വർഷത്തിലെ ബി.എസ്.സി. നഴ്സിംഗ്, അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്സുകളിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെൻ്റ് ഒക്ടോബർ 7-ന് നടക്കും. ഗവൺമെൻ്റ് പാലക്കാട് നഴ്സിംഗ് കോളേജിൽ എസ്.സി. വിഭാഗക്കാർക്കായി പുതുതായി അനുവദിച്ച സീറ്റുകളിലേക്കും, പുതുതായി പ്രവേശനം അനുവദിച്ച കോളേജുകളിലേക്കും അപേക്ഷിക്കാം. LBS സെൻ്ററിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഒക്ടോബർ 5 വരെ പുതിയ കോഴ്സ് / കോളേജ് ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

ബിഎസ് സി നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസ്: ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ബിഎസ് സി നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ ഫീസ് അടച്ച് അഡ്മിഷൻ ഉറപ്പാക്കണം. ഫെഡറൽ ബാങ്കിൻ്റെ ഏതെങ്കിലും ശാഖയിൽ ഫീസ് അടയ്ക്കുന്നതിനുള്ള സ്ലിപ്പ് ഹാജരാക്കി നിശ്ചിത സമയത്തിനുള്ളിൽ പണം അടയ്ക്കേണ്ടതാണ്.