Health Ministry

ചുമ മരുന്ന്: കുട്ടികൾക്ക് നൽകുന്നതിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം, കേരളത്തിലും പരിശോധന ശക്തമാക്കി
ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകൾ കുട്ടികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ നൽകാവൂ എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാനദണ്ഡങ്ങൾ പാലിക്കാത്ത മരുന്ന് നിർമ്മാണ യൂണിറ്റുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലും കഫ് സിറപ്പുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചു.

ചുമ മരുന്ന് ദുരന്തം: കേന്ദ്രം കടുത്ത നടപടികളിലേക്ക്
ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മാനദണ്ഡങ്ങൾ പാലിക്കാത്ത മരുന്ന് നിർമ്മാണ യൂണിറ്റുകളുടെ ലൈസൻസുകൾ റദ്ദാക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മരുന്നുകളിൽ ദോഷകരമായ പദാർത്ഥങ്ങളുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കാൻ ഗുജറാത്ത് സർക്കാരും നിർദ്ദേശം നൽകിയിട്ടുണ്ട്.

ചുമ മരുന്ന് ദുരന്തം: കേന്ദ്ര ആരോഗ്യ മന്ത്രാലയം അടിയന്തര യോഗം വിളിച്ചു
ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അടിയന്തര യോഗം വിളിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കും. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 17 കുട്ടികളാണ് മരിച്ചത്.

കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; രാജസ്ഥാനിൽ മരുന്ന് നിരോധിച്ചു, കർശന നിർദ്ദേശവുമായി കേന്ദ്രം
കഫ് സിറപ്പുകൾ കഴിച്ചതിനെ തുടർന്ന് മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ രാജസ്ഥാൻ സർക്കാർ നടപടിയെടുക്കുന്നു. ഡെക്സ്ട്രോമെത്തോർഫാൻ അടങ്ങിയ കഫ് സിറപ്പുകളുടെ വിൽപന രാജസ്ഥാൻ സർക്കാർ നിരോധിച്ചു. രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

എണ്ണ-മധുര പലഹാരങ്ങൾക്കും മുന്നറിയിപ്പ് ബോർഡ്; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം
പൊതുസ്ഥലങ്ങളിൽ എണ്ണ-മധുര പലഹാരങ്ങൾക്കെതിരെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം. പുകയില ഉത്പന്നങ്ങൾക്ക് സമാനമായ രീതിയിൽ ലഘുഭക്ഷണങ്ങളിലെ കൊഴുപ്പ്, എണ്ണ, പഞ്ചസാര എന്നിവയുടെ അളവ് വ്യക്തമാക്കുന്ന ബോർഡുകളാണ് സ്ഥാപിക്കുക. അമിതവണ്ണം കുറച്ച് ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; 24 മണിക്കൂറിനിടെ 2710 പേർക്ക് രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2710 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

രാജ്യത്ത് കൊവിഡ് വ്യാപനം: സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ജൂൺ 2-നകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ സെക്രട്ടറി നിർദ്ദേശം നൽകി. എല്ലാ ആശുപത്രികളിലും ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും കേന്ദ്രം അറിയിച്ചു.

രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു; സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം
രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.പുതിയ കണക്കുകൾ പ്രകാരം 1010 സജീവ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കേരളത്തിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉള്ളത്.രോഗം അതിവേഗം പടരാതിരിക്കാൻ മുൻകരുതലുകൾ എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

രാജ്യത്ത് കൊവിഡ് വ്യാപനം വിലയിരുത്തി കേന്ദ്രം; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം
രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

സിംഗപ്പൂരിലും ഹോങ്കോങ്ങിലും കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി വിലയിരുത്തി കേന്ദ്രം
സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. ഇന്ത്യയിലെ നിലവിലെ കൊവിഡ്-19 സ്ഥിതി നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറവാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 257 ആക്ടീവ് കേസുകളാണ് ഇന്ത്യയിൽ ഉള്ളത്.

നീറ്റ് യുജി കൗൺസിലിംഗ്: ആശയക്കുഴപ്പം നിലനിൽക്കെ സുപ്രീംകോടതി ഹർജികൾ പരിഗണിക്കും
നീറ്റ് യുജി കൗൺസിലിംഗ് സംബന്ധിച്ച് വ്യാപക ആശയക്കുഴപ്പം നിലനിൽക്കുന്നു. ഇന്ന് കൗൺസലിംഗ് ആരംഭിക്കുമെന്ന വാർത്തകൾ കേന്ദ്ര ആരോഗ്യമന്ത്രാലയം തള്ളിക്കളഞ്ഞു. കൗൺസിലിംഗ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും, ഇന്ന് ...